Main
All Categories

Uploaded at 2 weeks ago | Date: 13/02/2020 09:59:46

തൃശൂര്‍  ജില്ലാ ഭരണസിരാകേന്ദ്രത്തിന് സുരക്ഷയൊരുക്കുന്ന ടൗണ്‍ വെസ്റ്റ്  പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കൂട്ട ഡെങ്കിപനി. സി.ഐ  ഉള്‍പ്പടെ ആറു പോലീസുകാര്‍ക്ക് ഡെങ്കിപനി ബാധിച്ചതോടെ മറ്റുള്ളവരും പനി ഭീതിയിലാണ്. ആദ്യ ദിവസത്തില്‍ സാധാരണയായുള്ള പനിയെന്നാണ് കരുതിയതെങ്കിലും മൂന്ന് നാള്‍ പിന്നിട്ടതോടെ പനി രൂക്ഷമായി പൊലീസുകാര്‍ വിവിധ ആശുപത്രികളില്‍ കിടത്തിച്ചികില്‍സയിലാണ്. തൃശ്ശൂര്‍  കളക്ട്രേറ്റിന്റെ സെപ്റ്റിക് ടാങ്ക് സ്റ്റേഷന് മുന്‍ വശത്തെ  റോഡിലാണെന്നതാണ് വിചിത്രം. ഈ ടാങ്കിന്റെ സ്ലാബിനിടയിലൂടെ മലിനജലം പുറത്തേയ്‌ക്കൊഴുകുകയും അതുവഴി കൊതുകുകള്‍ പ്രവഹിക്കുന്നതുമാണ് പനി പടരാനുള്ള പ്രധാന കാരണമായി പറയുന്നത്. കൂടാതെ  സ്റ്റേഷനിലെ ശുദ്ധജ സ്രോതസ്സിനേയും  മലിനമാക്കുന്നുവത്രെ. ടൗണ്‍ സ്റ്റേഷന്‍, കലക്ട്രേറ്റ്, കോടതി എന്നിവ കൂടി ഉള്ളതിനാല്‍ കൂടുതല്‍ ആളുകളുള്ള സ്റ്റേഷന്‍ കൂടിയാണ് ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍. സ്റ്റേഷനില്‍ കാന്റീന്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ വെള്ളത്തിലും ബാക്ടീരിയയുണ്ടെന്ന സംശയത്തിലാണ് പൊലീസുകാര്‍. രാജ്യത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചതിന്റെ ഭീതിയില്‍ നാടാകെ ശുചിത്വവും ആരോഗ്യ സംരക്ഷണവും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും പകര്‍ന്ന് നല്‍കുമ്പോഴാണ് അതിന് നേതൃത്വം നല്‍കുന്ന തൃശ്ശൂര്‍  ജില്ലാ ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള പോലീസ്സ്‌റ്റേഷന്‍ പനിബാധയിലാവുന്നത്. കലക്ട്രേറ്റിലെ ശുചിമുറിയിലെ മാലിന്യ പ്രശ്‌നവും, കലക്ട്രേറ്റില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതും നേരത്തെയും ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇക്കാര്യം മുന്‍പും പലതവണ അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. പനിബാധ ജില്ലയില്‍ അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ലെന്നരിക്കെയാണ് പൊലീസുകാര്‍ക്ക് കൂട്ടമായി ഡെങ്കി പനി ബാധിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെയും ക്യാമ്പിലെയും പൊലീസുകാര്‍ക്ക് കൂട്ടത്തോടെ പനി ബാധിച്ച് ചികില്‍സയിലായിരുന്നു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.