Main
All Categories

Uploaded at 1 week ago | Date: 15/05/2019 10:30:23

 തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പുറംവേദനക്ക് ചികിത്സിക്കാനെത്തിയ സോഫറ്റ്വെയര്‍ എഞ്ചിനീയറായ യുവതി ചികിത്സയ്ക്ക് ശേഷം അബോധാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാ പിഴവിനെ കുറിച്ചുള്ള അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സ്റ്റേറ്റ് അപ്പക്സ് ബോഡിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അടിയന്തിരമായി അറിയിക്കണമെന്നും കമ്മീഷന്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. അനീഷാ റിന്‍സന്‍(24) എന്ന യുവതിയാണ് ചികിത്സാപിഴവിന് ഇരയായത്. പുറംവേദനക്ക് ചികിത്സയ്ക്കെത്തിയ യുവതിക്ക് തൃശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ നല്‍കുകയും പിന്നീട് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനോടകം ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. ചികിത്സാ പിഴവ് സംബന്ധിച്ച സത്യം കണ്ടെത്താന്‍ സ്റ്റേറ്റ് അപ്പക്സ് ബോഡിയുടെ റിപ്പോര്‍ട്ട് അനിവാര്യമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കേസ് ജൂണില്‍ തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. ഡോ. ദേവദാസും എം.ടി ഡേവിഡും നല്‍കിയ പരാതിയിലാണ് നടപടി.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.