Main
All Categories

Uploaded at 2 weeks ago | Date: 10/02/2020 10:03:48

തൃക്കൂര്‍ പഞ്ചായത്തിലെ പാലത്തുറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജില്ലാ പഞ്ചായത്തംഗം ഇ.എ. ഓമന ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ഓമന അധ്യക്ഷതവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രിബനന്‍ ചുണ്ടേലപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തുപറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.  ചടങ്ങില്‍ വീട്ടില്‍ ഒരു വേപ്പിന്‍ തൈ പദ്ധതിയുടെ ഭാഗമായി ആര്യവേപ്പ്, കറിവേപ്പ് തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുന്ദരി മോഹന്‍ദാസ്, പഞ്ചായത്തംഗങ്ങളായ സന്ദീപ കണിയത്ത്, എ. നാരായണന്‍കുട്ടി, പോള്‍സണ്‍ തെക്കുംപീടിക, പ്രേമ കുട്ടന്‍, കൃഷി ഓഫീസര്‍ കവിത, അനിലന്‍ കക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.