Main
All Categories

Uploaded at 1 month ago | Date: 14/02/2020 10:06:51

തൃക്കൂര്‍ മതിക്കുന്ന് വേലമഹോത്സവം വര്‍ണാഭമായി. ക്ഷേത്രം തന്ത്രി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. രാവിലെ ശീവേലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.  വൈകീട്ട് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലിക്ക് നൂറുകണക്കിന് ഭക്തര്‍ സാക്ഷ്യംവഹിച്ചു. തുടര്‍ന്ന് ഭക്തരുടെ കണ്ണും മനസും നിറച്ച് വര്‍ണങ്ങള്‍ വിരിഞ്ഞ കുടമാറ്റം കാഴ്ച വസന്തം തീര്‍ത്തു. വര്‍ണകൂട്ടുകള്‍ നിറഞ്ഞ കുടമാറ്റത്തിന് ശേഷം വേലകളി നടന്നു. വലമഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ കൂട്ടിയെഴുന്നള്ളിപ്പുണ്ടാകും. തുടര്‍ന്ന് ക്ഷേത്ര നടയടപ്പിന് ശേഷം വലിയ ഗുരുതി വഴിപാടും നടക്കും.  നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പൊങ്കാല ഈമാസം 20ന് നടക്കും.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.