Main
All Categories

Uploaded at 2 weeks ago | Date: 11/06/2019 10:22:29

തൃക്കൂരില്‍ മണലിപ്പുഴയിലേയ്ക്ക് മണലൂറ്റ് കേന്ദ്രത്തില്‍ നിന്നും മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. മണലിപ്പുഴയില്‍ ഇക്കോളി ബാക്ടീരിയയുടെ അളവ് 1600 മടങ്ങ് വര്‍ധിച്ചതിനെ തുടര്‍ന്ന് 10 ദിവസത്തിലേറെ അയ്യപ്പന്‍കുന്ന് ശുദ്ധജല വിതരണ പദ്ധതി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. മാലിന്യപ്രശ്‌നം നേരിട്ട് വിലയിരുത്തിയ സ്ഥലം എംഎല്‍എ സി.രവീന്ദ്രനാഥും പഞ്ചായത്ത് പ്രസിഡന്റ് പ്രേമകുട്ടനും കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും ശുപാര്‍ശ ചെയ്തില്ലെന്നാരോപിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. മാലിന്യം ഒഴുകിപോകുന്നതിനു മുമ്പ് ശുദ്ധജല പദ്ധതിയുടെ പമ്പിങ്ങ് പുനരാരംഭിച്ചത് കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടി ലഘൂകരിച്ച് കാണിക്കുന്നതിനാണെന്നും അംഗങ്ങള്‍ ആരോപിച്ചു. മാലിന്യം കലര്‍ത്തിയ സ്ഥാപനങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടണമെന്നും യുഡിഎഫ് അംഗങ്ങളായ പോള്‍സന്‍ തെക്കുംപ്പീടിക, സുന്ദരി മോഹന്‍ദാസ്, സൈമണ്‍ നമ്പാടന്‍, ജിനി മനേഷ്, സന്ദീപ് കണിയത്ത് എന്നിവര്‍ ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് അംഗങ്ങളായ ഡെന്നി പനോക്കാരന്‍, എ. നാരായണന്‍കുട്ടി എന്നിവര്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.