Main
All Categories

Uploaded at 3 months ago | Date: 11/04/2019 14:35:16

താന്‍ എംപിയായി പാര്‍ലിമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ താമസം തൃശൂരിലേയ്ക്ക് മാറ്റി മണ്ഡലത്തിലുള്ളവര്‍ക്ക് സേവനം ചെയ്യുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി.

 പുതുക്കാട് നിയോജക മണ്ഡലത്തിലെ വരന്തരപ്പിള്ളിയില്‍ സ്ഥാനാര്‍ഥി പര്യടനത്തിനെത്തിയപ്പോള്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദേഹം. 

വ്യക്തിയെന്ന നിലയിലും കലാകാരനായും അവതാരകനായും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനും അപ്പുറം വിഴഞ്ഞത്തുള്‍പ്പെടെ എംപിയെന്ന നിലയില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വോട്ടുകള്‍ ചെയ്യണമെന്നും അദേഹം അഭ്യര്‍ഥിച്ചു. കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യസഭാ മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ട്. 

എന്നുകരുതി ഒരു ലക്ഷംരൂപ വീതം 1000 പേരുടെ അക്കൗണ്ടുകളില്‍ താന്‍ നിക്ഷേപിച്ചിട്ടില്ലെന്നും പരിഹാസരൂപേണ അദേഹം വോട്ടര്‍മാരോട് പറഞ്ഞു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.