Main
All Categories

Uploaded at 1 week ago | Date: 14/03/2019 10:24:32

എസ്.എസ്.എല്‍.സി. പരീക്ഷകള്‍ക്ക് തുടക്കമായി. 

4 ലക്ഷത്തി 35 ആയിരത്തി 142 കുട്ടികളാണ് ഇത്തവണ സംസ്ഥാനത്ത് ഒട്ടാകെ പരീക്ഷയെഴുതുന്നത്. 

തൃശൂര്‍ ജില്ലയില്‍ 36 ആയിരത്തി 630 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ചാവക്കാട് 15,018 , ഇരിങ്ങാലക്കുട 10,879, തൃശൂര്‍ 10,733 എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകള്‍ തിരിച്ചുള്ള കണക്ക്. 

തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് എരുമപ്പെട്ടി ഗവണ്‍മെന്റ് സ്‌കൂളിലാണ്. 

623 കുട്ടികളാണ് ഇവിടെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. ചാവക്കാട് ജി.ആര്‍.എസ്.ടി.എച്ച്.എസ്., കണിമംഗലം എസ്.എന്‍.ജി.എച്ച്.എസ്. എന്നീ സ്‌കൂളുകളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. 

പത്തു കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷയെഴുതുന്നത്. 4 ലക്ഷത്തി 35 ആയിരത്തി 142 കുട്ടികളാണ് ഇത്തവണ സംസ്ഥാനത്ത് ഒട്ടാകെ പരീക്ഷയെഴുതുന്നത്. 

ഇതില്‍ 2 ലക്ഷത്തി 22 ആയിരത്തി 527 ആണ്‍കുട്ടികളും, 2 ലക്ഷത്തി 12 ആയിരത്തി 615 പെണ്‍കുട്ടികളുമാണ്.  

ദിവസവും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30വരെയാണ് പരീക്ഷാ സമയം. മാര്‍ച്ച് 28നാണ് പരീക്ഷകള്‍ അവസാനിക്കുക. 

ഏപ്രില്‍ 5 മുതല്‍ മെയ് രണ്ട് വരെ രണ്ട് ഘട്ടമായാണ് മൂല്യ നിര്‍ണയം നടക്കുക.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.