Main
All Categories

Uploaded at 1 week ago | Date: 15/05/2019 10:26:58

കൊടകരയില്‍ കെഎസ്എഫ്ഇയ്ക്ക് സമീപം തയ്യല്‍ മെഷിനുകളുടെ വന്‍ശേഖരവുമായി സിങ്ങര്‍ വേള്‍ഡ് എന്ന സ്ഥാപനം തുറന്നുപ്രവര്‍ത്തനമാരംഭിച്ചു. ഹോള്‍സെയിലായും റീട്ടെയിലായും മെഷിനുകള്‍ ഇവിടെ നിന്നും ലഭിക്കും. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.

കൊടകര ഫൊറോന പള്ളി സഹവികാരി ഫാ. റിസ് വാടാശേരി ആശീര്‍വാദം നിര്‍വഹിച്ചു.  ലോകോത്തര ബ്രാന്‍ഡുകളായ ബ്രൂസ്, ജാക്ക് എഫ്. ഫോര്‍, ഇന്ത്യന്‍ കമ്പനികളായ സിങ്ങര്‍, മെറിറ്റ്, ഉഷ തുടങ്ങിയവയുടെ മെഷിനുകളും വിവിധ കമ്പനികളുടെ ഹോം അപ്ലയന്‍സസും ഒരുക്കിയിരിക്കുന്നു. കുറഞ്ഞ വിലയും മികച്ച വില്‍പ്പനാന്തര സേവനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. പഴയ തയ്യല്‍ മെഷിനുകളുടെ റിപ്പയറിങ്ങും സര്‍വീസും ഇവിടെ ലഭ്യമാണ്.

പഴയ മെഷിന്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ മെഷിന്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം മെഷിന്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും ഒരുക്കിയിരിക്കുന്നു. കല്ലേറ്റുംകരയിലാണ് സിങ്ങര്‍ വേള്‍ഡിന്റെ ഹെഡ്ഓഫിസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7561083534, 9496417842 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.