Main
All Categories

Uploaded at 2 weeks ago | Date: 10/02/2020 09:57:11

സമഗ്ര നീന്തല്‍ പരിശീലന പദ്ധതിയിലൂടെ മുങ്ങി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍  കരുതലെടുക്കുകയാണ് ആളൂര്‍ പഞ്ചായത്ത്.  കാരൂരിലുള്ള തുറുമ്പിക്കുളത്തിലാണ് പത്തുദിവസം നീളുന്ന പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നീന്തലറിയാത്തതിനാല്‍ ജലാശയങ്ങളില്‍  മുങ്ങിമരിക്കുന്ന  സാഹചര്യം ഒഴിവാക്കാനാണ് ചെറുപ്പം മുതലേ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന  പദ്ധതിക്ക് ആളൂര്‍ പഞ്ചായത്ത് രൂപം നല്‍കിയത്.  പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതി പ്രകാരം നീന്താന്‍ പഠിപ്പിക്കുന്നത്. കാരൂരിലുള്ള നവഭാവന ക്ലബ്ബ് ആ്ന്റ്  ഭാരത വായനശാലയുടെ നേതൃത്വത്തിലാണ്  നീന്തല്‍ പരിശീലനം നടക്കുന്നത്. വി.എസ്.രാജീവ്, പി.വി.അഭീഷ്മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ ടീമാണ് പരിശീലകരായുള്ളത്. കുട്ടികളുടെ അധ്യയനം തടസപ്പെടാത്തരീതിയിലാണ്  പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. (ബൈറ്റ് പരിശീലകരായ അഭീഷ്മോന്‍, രാജിവ്) രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതമാണ്  പരിശീലനം നല്‍കുന്നത്. ആളൂര്‍ പഞ്ചായത്തിലെ പത്തുവിദ്യാലയങ്ങളില്‍ നിന്നായി  നൂറോളം കുട്ടികള്‍ ഇവിടെ നീന്തല്‍ പരിശീലനം നേടുന്നുണ്ട.്. പത്തുമുതല്‍ പതിനഞ്ചുവരെ പ്രായമുള്ളവര്‍ക്കായാണ് പരിശീലനമെങ്കിലും ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്കും താല്‍പ്പര്യമെങ്കില്‍ നീന്തല്‍ പഠിക്കാനുള്ള സൗകര്യമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ പഞ്ചായത്ത് നീന്തല്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയം ആളൂര്‍ പഞ്ചായത്തിലെ കാരൂര്‍, വെള്ളാഞ്ചിറ തുടങ്ങിയ പ്രദേശങ്ങളെ ദിവസങ്ങലേളെ വെള്ളത്തിനിടിയിലാക്കിയിരുന്നു. ഇത്തരത്തിലുള്ള പ്രളയ ദുരന്തങ്ങള്‍ ഇനിയുമുണ്ടായാല്‍ രക്ഷപ്പെടാനും മറ്റുള്ളവരെ സഹായിക്കാനും ജലസാക്ഷരത നേടുന്നതിലൂടെ കുട്ടികള്‍ക്കാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ പറഞ്ഞു (ബൈറ്റ്, സന്ധ്യ നൈസന്‍, പഞ്ചായത്ത് പ്രസിഡന്റ്). നേരത്തെ വെള്ളം കണ്ടാല്‍ ഭയപ്പെട്ടിരുന്ന തനിക്ക് നീന്തല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ഭയം മാറിയെന്നും ആത്മവിശ്വാസം കൂടിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.  രണ്ടുലക്ഷം രൂപയോളം ചെലവിലാണ് പത്തുദിവസത്തെ പരിശീലന പദ്ധതി നടപ്പാക്കുന്നത്. വരും വര്‍ഷങ്ങളിലും നീന്തല്‍ പരിശീലനം തുടരാന്‍ പഞ്ചായത്തിന് പദ്ധതിയുണ്ട്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.