Main
All Categories

Uploaded at 3 months ago | Date: 13/04/2019 16:27:16

സംസ്ഥാനത്തിന്റെ കാവല്‍ക്കാരനും കള്ളനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. തൃശ്ശൂര്‍ പ്രസ്സ് ക്‌ളബിന്റെ രാഷ്ട്രീയം പറയാം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം. 

കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മസാല ബോണ്ട് വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. 

ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു. 

നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല സംസ്ഥാനത്തിന്റെ കാവല്‍ക്കാരനും കള്ളനാണെന്ന് ആരോപിച്ചു.  മസാല ബോണ്ടുമായി ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ മറുപടി പറയുന്നില്ല. ജനങ്ങളുടെ നികുതിപ്പണം തങ്ങളുടെ കൂട്ടാളികള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രസ്സ്  ക്‌ളബ്  സെക്രട്ടറി  എം.വി വിനീത   സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് കെ. പ്രഭാത്  അദ്ധ്യക്ഷതയും വൈസ് പ്രസിഡന്റ് റിസിയ നന്ദിയും പറഞ്ഞു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.