Main
All Categories

Uploaded at 4 days ago | Date: 14/01/2020 10:21:58

റാമ്പിലൂടെ വേഗതയില്‍ ഓടിച്ചു വരുന്ന ബൈക്കുകള്‍ 40 അടിയിലേറെ ഉയരത്തില്‍ പൊങ്ങി തലകീഴായി മറിയുന്ന അഭ്യാസപ്രകടനം കാഴ്ച്ചക്കാരുടെ  കണ്ണ് തള്ളിച്ചു. ലോക മോട്ടോര്‍ സ്‌പോര്‍ടസ് രംഗത്തെ രണ്ട് അതിസാഹസികരുടേതുള്‍പ്പടെയുള്ളവരുടെ ബൈക്ക് റേസിങ് പ്രകടനത്തിനാണ് തൃശൂര്‍ വേദിയായത്.ദേശീയ ചാമ്പ്യന്മാരായ ബാന്റി ഡോസ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് ആണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. തൃശൂരില്‍ നടക്കുന്ന രാത്രികാല വ്യാപാരോല്‍സവമായ ഹേപ്പിഡേയ്‌സിന്റെ ഭാഗമായിട്ടായിരുന്നു അന്താരാഷ്ട്ര ബൈക്ക് റേസിങ് റാലിയായ ബൈക്ക് റൈസിംഗ് സെവന്‍ കാറ്റകറി മത്സരങ്ങളുടെ ഫൈനല്‍സ് ഒരുക്കിയത്. കേരളം ഇന്നുവരെ കാണാത്ത അന്തര്‍ ദേശീയ ബൈക്ക് റൈസിംഗ് മത്സരവേദിയായത് തൃശ്ശൂര്‍  അരണാട്ടുകരയായിരുന്നു . പ്രത്യേകം തയ്യാറാക്കിയ വേദിയില്‍  അന്താരാഷ്ട്ര ബൈക്ക് സ്റ്റണ്ടര്‍മാരായ റഷ്യയില്‍ നിന്നുള്ള ആഷിക് മിന്‍ ഇവാന്‍ജനി, ഓസ്ട്രിയയില്‍ നിന്നുള്ള വേണ്‍സ് ബെര്‍ഗര്‍ തോമസ് എന്നിവരാണ് ബൈക്കുകൊണ്ട് വിസ്മയ പ്രകടനം കാഴ്ചവെച്ചത്. എഫ്.എം.എക്‌സ് ഫ്രീസ്‌റ്റൈല്‍ മോട്ടോര്‍ ഷോയിലെ പ്രകടനം കാണികളെ പ്രകമ്പനം കൊള്ളിക്കുന്നതായി. ബിഗ്‌നേഴ്‌സ് ക്ലാസ്, നോവെയ്‌സ് ക്ലാസ്, ഇന്ത്യന്‍ എക്‌സ്പര്‍ട്ട്‌സ്, വിദേശ നിര്‍മ്മിത ബൈക്ക് ഓടിപ്പിക്കുന്നവരുടെ ഫോറിന്‍ ക്ലാസ്, സ്ത്രീകളുടെയും, കുട്ടികളുടെയും വിഭാഗം, 'ബുള്ളറ്റിന്റെ ഹിമാലയന്‍' എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. വിദേശ നിര്‍മ്മിത ബൈക്കുകളുടെ മത്സരത്തിലെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രുപയായിരുന്നു  ഒന്നാം സമ്മാനം. ഒരോ കാറ്റഗറിയിലും ഒന്നു മുതല്‍ അഞ്ച് വരെ സ്ഥാനത്തെത്തുന്നവര്‍ക്ക് കാഷ് അവാര്‍ഡാണ് സമ്മാനമായി നല്‍കിയത് . ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെയും അനുമതിയോടെയും നടത്തിയ  മത്സരങ്ങള്‍ പൂര്‍ണമായും അവരുടെ മേല്‍നോട്ടത്തിലും സുരക്ഷിത ക്രമീകരണങ്ങളിലുമാണ് നടന്നത്. 9,000 പേര്‍ക്കിരിക്കാവുന്ന വിധത്തില്‍ ഒരുക്കിയ ഗാലറിയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് നടുവിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.