Main
All Categories

Uploaded at 1 week ago | Date: 15/03/2019 10:13:18

അധികാരത്തില്‍ വന്നാല്‍ മല്‍സ്യതൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപികരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തൃപ്രയാറില്‍ ദേശീയ മല്‍സ്യതൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേരളത്തില്‍ ആദ്യമായി രാഹുല്‍ പങ്കെടുത്ത ഈ പരിപാടിയില്‍ നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ചു.

ഇത് വെറുംവാക്കല്ലെന്ന് രാഹുല്‍ഗാന്ധി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലേതു പോലുള്ള കപട വാഗ്ദാനമല്ല ഇത്. 

നടപ്പാക്കാന്‍ തീരുമാനിച്ച കാര്യമേ പ്രസംഗത്തില്‍ പറയാറുള്ളൂവെന്ന് രാഹുല്‍ വ്യക്തമാക്കി. 

വനിതകള്‍ക്കായി മുപ്പത്തിമൂന്നു ശതമാനം തൊഴില്‍ സംവരണം, എല്ലാ പൗരന്‍മാര്‍ക്കും മിനിമം വേതനം എന്നീ പ്രഖ്യാപനങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ചു.

അതിസമ്പന്നരും നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നു കാട്ടാനാണ് രാഹുല്‍ ശ്രമിച്ചത്. 

അതിസമ്പന്നരുടെ മൂന്നരലക്ഷം കോടി കടം എഴുതി തള്ളിയ മോദി കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ മടിക്കുകയാണ്. 

ദുര്‍ബല വിഭാഗങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്ന തന്നെ പരിഹസിക്കുകയാണ്. 

ദുര്‍ബലരുടെ ശബ്ദം കേള്‍ക്കാന്‍ ഇനിയും ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജി.എസ്.ടിയെ ഗബര്‍സിങ് ടാക്‌സ് എന്നു പരിഹസിച്ച രാഹുല്‍, അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടിയില്‍ ഭേദഗതി കൊണ്ടുവരുമെന്ന് വ്യക്തമാക്കി. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ലൈസന്‍സ് ലഭിച്ച രാജ്യത്തെ ഏക വനിത തൃശൂര്‍ സ്വദേശിനി രേഖയ്ക്കു രാഹുല്‍ ഗാന്ധി ഉപഹാരം നല്‍കി. പതിവു പ്രസംഗത്തില്‍ നിന്ന് വ്യത്യസ്തമായി മല്‍സ്യതൊഴിലാളികളുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.