Main
All Categories

Uploaded at 2 weeks ago | Date: 21/11/2019 09:47:42

പുതുക്കാട് മേല്‍പ്പാലം നിര്‍മ്മിക്കുക, സിഗ്‌നല്‍ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാസ്റ്റിനു മുന്‍വശത്ത് ബസ്‌ബേ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. പുതുക്കാട് സെന്ററില്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് പ്രതിഷേധ സമരം ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്യും. അളഗപ്പനഗറില്‍ ചേര്‍ന്ന നേതൃയോഗം മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ്, അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവിസ് അക്കര, ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായ കെ. ഗോപാലകൃഷ്ണന്‍, ടി. ജെ സനീഷ് കുമാര്‍, സെബി കൊടിയന്‍, ടി. എം. ചന്ദ്രന്‍, യു.ഡി.എഫ് ചെയര്‍മാന്‍ കെ.എല്‍ ജോസ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര,തുടങ്ങിയവര്‍ പ്രസംഗിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.