Main
All Categories

Uploaded at 1 week ago | Date: 14/04/2019 11:02:48

പുതുക്കാട് ദേശീയപാതയില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെപോയ സംഭവത്തില്‍ ഡോ: സംഗീത് ചെറിയാന്റെ മൊഴിയെടുത്തു വിട്ടയച്ചു. ശനിയാഴ്ച നാലിന് പുതുക്കാട് സ്റ്റേഷനിലാണ് ഡോക്ടര്‍ ഹാജരായത്. 

തുടര്‍ന്ന് എസ്.ഐ. മൊഴിരേഖപ്പെടുത്തി. ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളും പരിശോധിച്ച ശേഷമേ അറസ്റ്റ് നടപടികളുണ്ടാകു എന്ന് പുതുക്കാട് എസ്.എച്ച്.ഒ. സി.ജെ. മാര്‍ട്ടിന്‍ പറഞ്ഞു. 

കാറോടിച്ചിരുന്ന എറണാകുളം സ്വദേശി ഡോ. സംഗീത് ചെറിയാന്റെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ ന്യൂറോ സര്‍ജനായ ഡോ. സംഗീതിന്റെ കാറിടിച്ച് തമിഴ്‌നാട് വീഴുപുരം സ്വദേശി ശശികുമാറാണ്  മരിച്ചത്. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഫോറന്‍സിക് പരിശോധനയില്‍ കാറില്‍ നിന്ന് മരിച്ചയാളുടേതെന്നു കരുതുന്ന രക്തത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കളമശ്ശേരിയിലെ ഷോറൂമില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.