Main
All Categories

Uploaded at 2 weeks ago | Date: 10/02/2020 09:58:10

പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ മേഖലയിലെ വാര്‍ഡുകളിലെ ഗ്രാമസഭകള്‍ ക്വാറം തികയാതെ മാറ്റിവെക്കുന്നതായി ആക്ഷേപം. ഗ്രാമസഭയില്‍ അധ്യക്ഷയാകേണ്ട പ്രസിഡന്റ് വൈകി വന്നതാണ് ക്വാറം തികയാതിരിക്കാന്‍ കാരണമെന്നും ഗ്രാമസഭക്കെത്തിയവര്‍ ആരോപിച്ചു. മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിനെതിരെ ഗ്രാമസഭകളില്‍ നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്നതിനാലാണ് ഗ്രാമസഭകള്‍ മാറ്റിവെക്കുന്നതെന്നാണ് ആരോപണം. ഞായറാഴ്ച നടന്ന ആറാം വാര്‍ഡ് ഗ്രാമസഭയില്‍ വേണ്ടത്ര ആളുകളുണ്ടായിട്ടും ക്വാറം തികഞ്ഞില്ലെന്ന കാരണം പറഞ്ഞ് നീട്ടിവെക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ അധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റ് മറ്റൊരു ദിവസം ഗ്രാമസഭ നടത്താമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. മുന്‍പ് നടന്ന ഗ്രാമസഭകളില്‍ പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നത് ക്രഷര്‍ വിപുലീകരണമായിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷറിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഗ്രാമസഭകള്‍ നാലാം തവണയാണ് മാറ്റിവെക്കുന്നത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.