Main
All Categories

Uploaded at 2 weeks ago | Date: 13/02/2020 09:58:21

പൂങ്കുന്നത്ത്  തമിഴ്‌നാട് സ്വദേശി മരിക്കാനിടയായ വാഹനാപകട കേസില്‍ വാഹന ഉടമയെ പോലീസ് പിടികൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി 27 വയസുള്ള വിത്സനാണ് പിടിയിലായത്. അമിത വേഗതയില്‍ വന്ന വാഹനം തമിഴ്‌നാട് സ്വദേശിയായ 70 വയസുള്ള നല്ലതമ്പിയെ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നല്ലതമ്പി പിന്നീട് മരണപ്പെടുകയും ചെയ്തു. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ജില്ലയിലെ ആശുപത്രികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദിവസങ്ങള്‍ക്കകം പ്രതി പിടിയിലായത്. പോലീസ് വരുന്നതറിഞ്ഞ പ്രതി ബന്ധുവീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പാലക്കാട് നിന്നും പിടിയിലായത്.  വെസ്റ്റ് എസ്‌ഐ കെ.സി. ബൈജു, എഎസ്‌ഐ സന്തോഷ്, സിപിഒമാരായ ഗിരീഷ്, അഭീഷ് ആന്റണി, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.