Main
All Categories

Uploaded at 4 weeks ago | Date: 23/01/2019 11:50:14

 പൊലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരില്‍ നടത്തിയ പരിശേധന പുതുക്കാട് പൊലീസ് സ്റ്റേഷനിലും നടന്നു. 

ജില്ലയില്‍ ആകെ 3 സ്റ്റേഷനുകളില്‍ മാത്രമാണ് പരിശോധന നടന്നത്. 

സംസ്ഥാനത്ത് പൊലീസും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട ഗൂഢസംഘം ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരന്നു. 

ക്വാറി, ലോറി, ബ്ലേഡ് പലിശസംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നു,  എസ്‌ഐമാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍, മണല്‍ ലോറികള്‍ വിട്ടുനല്‍കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് പരിശോധന അപൂര്‍വമായി മാത്രമാണ് നടക്കാറുള്ളത്. 

പുതുക്കാട് നടന്ന പരിശോധനയില്‍ 2 സിഐമാരുള്‍പ്പെടെ 6 പേരുണ്ടായിരുന്നു. 2 മണിക്കൂറോളം പരിശോധന നടത്തി.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.