Main
All Categories

Uploaded at 4 months ago | Date: 04/08/2019 15:07:40

പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ല കലക്ടറേറ്റിലേക്ക് മലയോര കര്‍ഷകര്‍ മാര്‍ച്ച് നടത്തി. തൃശ്ശൂരിലെ മലയോര മേഖലകലില്‍ നിന്നുള്ള ഇതുവരെ പട്ടയം ലഭിക്കാത്തവരാണ് സമരത്തില്‍  പങ്കെടുത്തത്. 45 ദിവസത്തിനുള്ളില്‍ പട്ടയം നല്‍കുന്നത് സംബന്ധിച്ച് ലിസ്റ്റ്  പുറത്തിറക്കുമെന്ന ആധികൃതര്‍ നല്‍കിയ ഉറപ്പ് നടപ്പാക്കാത്തതാണ് സമരത്തിന് കാരണം.. ഉച്ചക്ക് ഒരുമണിയോടെയാണ്  മാര്‍ച്ച് ആരംഭിച്ചത്. സ്ത്രീകളും പുരുഷന്‍മാരുടക്കം  വന്‍ ജനക്കൂട്ടം  മാര്‍ച്ചില്‍ പങ്കെടുത്തു. പട്ടയം കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാര്‍.മലയോര കര്‍ഷക സമിതി കലക്ട്രേറ്റിനകത്ത് പ്രവേശിക്കുമെന്ന  വിവരത്തെ തുടര്‍ന്ന്  പോലീസ് കലക്ടറേറ്റിന്റെ കവാടത്തില്‍ പരിശോധന കര്‍ശനമാക്കി. ഐഡന്റിറ്റികാര്‍ഡ് ഉള്ളവരെയും ആവശ്യക്കാരെയും മാത്രം കലക്ട്രേറ്റ് വളപ്പില്‍ പ്രവേശിപ്പിച്ചു.

മുന്‍പ് നടന്ന സമരത്തില്‍  അന്നത്തെ  ജില്ല കലക്ടര്‍ ടിവി അനുപമ സമരക്കാരുമായി സംസാരിച്ചെങ്കിലും പട്ടയം എന്ന് നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന ഉറപ്പ് കലക്ടര്‍ നല്‍കിയതോടെയാണ് അന്ന് ഉപരോധം അവസാനിച്ചത്.  വൈകീട്ട്  സമരക്കാര്‍ കളക്ടറുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.