Main
All Categories

Uploaded at 6 days ago | Date: 30/11/2019 09:57:01

 ജില്ലാപഞ്ചായത്തിന്റെ കാന്‍- തൃശൂര്‍ പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പറപ്പൂക്കര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന പരിശോധന ക്യാമ്പ് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് പി.ഡി. നെല്‍സന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റീന ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു.  സി.പി. ഡേവീസ് പദ്ധതി വിശദീകരണം നടത്തി.  മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജി. ശിവരാജന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജയശ്രീ, കെ.വി. രാജന്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. രാജന്‍, ഷൈല ദാസന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്തവരില്‍ ക്യാന്‍സര്‍ നിര്‍ണ്ണയം നടത്തിയവര്‍ക്ക് സൗജന്യമായ തുടര്‍ചികിത്സ കാന്‍ - തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി നല്‍കും.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.