Main
All Categories

Uploaded at 1 week ago | Date: 14/02/2020 10:05:56

പറപ്പൂക്കര പഞ്ചായത്തിലെ തൂപ്പന്‍കാവ് ചിറ വറ്റിവരണ്ടതിനെ തുടര്‍ന്ന് നൂറേക്കറോളം വരുന്ന നെല്‍കൃഷി ഉണക്കു ഭീഷണി നേരിടുന്നു. നെല്ലായി തൂപ്പന്‍കാവ് പാടശേരസമിതിക്കു കീഴിലെ നെല്‍കൃഷിയാണ് വെള്ളമില്ലാതെ ഉണക്കു ഭീഷണിയിലായത്്. ആണ്ടില്‍ ഒരു വട്ടം മാത്രം കൃഷിയിറക്കുന്ന നിലങ്ങളാണ് നെല്ലായി തൂപ്പന്‍കാവ് പാടശേഖര  സമിതിക്കു കീഴിലുള്ളത്. സാധാരണയായി നവംബര്‍ അവസാനത്തോടെയാണ് ഇവിടെ കൃഷിയിറക്കാറുള്ളത്. ഇത്തവണ വെള്ളം കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് നിലമൊരുക്കലും  ഞാറുനടീലും വൈകിയാണ്് നടന്നത്. ജനുവരി പകുതിയോടയാണ് നടീല്‍ പൂര്‍ത്തിയാക്കാനായത്. വീണ്ടും ജലസേചനം പ്രതിസന്ധിയിലായതോടെ  ഒരു മാസം വളര്‍ച്ചെത്തിയ നെല്‍ച്ചെടികള്‍ ഉണക്കുഭീഷണിയിലായി. 2നെല്‍ക്കണ്ടങ്ങളിലേക്ക് വെള്ളമെത്തിയിട്ട്് 20  ദിവസത്തിലേറെയായെന്ന് പാടശേഖര സമിതി സെക്രട്ടറി സുനില്‍ വടക്കേടന്‍  പറഞ്ഞു.കഴിഞ്ഞ വര്‍ഷം വെള്ളം കിട്ടാത്തതിനാല്‍ ഈ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ കര്‍ഷകര്‍്ക്കായില്ല. നിലമൊരുക്കി ഞാറ്റടി തയ്യാറാക്കി കര്‍ഷകര്‍ കാത്തിരുന്നെങ്കിലും  ചിറയില്‍ വെള്ളമെത്തിക്കാന്‍ അധികൃതര്‍ക്കു കഴിയാതെ വന്നപ്പോള്‍ കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷത്തെ നെല്‍കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഈ വര്‍ഷമെങ്കിലും വെള്ളം  ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ ഇപ്പോള്‍ നിരാശരാണ്. വെള്ളം കിട്ടാതെ പാടം കട്ട വിണ്ടു തുടങ്ങിയ നിലയിലായി. ഉണക്കു ഭീഷണിയിലുള്ള കൃഷി രക്ഷിക്കാന്‍ ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയിലെ വലതുകര കനാലില്‍ നിന്ന് കൊടകര, പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള  ബ്ലാച്ചിറ തോട്ടിലേക്ക്  വെള്ളം തുറന്നു വിടാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ് പാടശേഖര സമിതി സെക്രട്ടറി സുനില്‍ ആവശ്യപ്പെടുന്നത്. തൂപ്പന്‍കാവ് ചിറയില്‍ വെള്ളമില്ലാതായത് ് കൃഷിയെ മാത്രമല്ല മേഖലയിലെ കുടിവെള്ള ലഭ്യതയേയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എത്രയും വേഗം ചിറ നിറക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍  കിണറുകളിലും കുളങ്ങളിലും ജലവിതാനം താഴ്ന്ന് മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും.  കുളങ്ങളിലെ വെള്ളം ഉപയോഗപ്പെടുത്തി കൃഷി ചെയ്യുന്നവരും  ജലസേചന സൗകര്യമില്ലാതെ വലയും.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.