Main
All Categories

Uploaded at 1 week ago | Date: 13/03/2019 11:15:12

 പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കുക, തിരിച്ചു വന്ന പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുനരധിവാസ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുക, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം  സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഇന്‍കം ടാക്‌സ് ഓഫീസിനു മുന്നില്‍ സമാപിച്ചു. 

തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. 

കേരള പ്രവാസിസംഘം  ജില്ലാ പ്രസിഡന്റ് എന്‍.കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ.സി.ആനന്ദന്‍, ജില്ലാ സെക്രട്ടറി എന്‍.എ. ജോണ്‍, ജില്ലാ വൈസ് പ്രസിഡന്റ് സുലൈഖ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.