Main
All Categories

Uploaded at 2 months ago | Date: 15/03/2019 10:06:23

ടോള്‍പ്ലാസയില്‍ ബസുകള്‍ക്ക് പ്രത്യേക ട്രാക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വരന്തരപ്പിള്ളി, തൃശൂര്‍ കല്ലൂര്‍ റൂട്ടുകളിലെ സ്വകാര്യ ബസ് ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. 

പുതുക്കാട് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

ടോള്‍പ്ലാസയിലെ ഗതാഗത കുരുക്കില്‍ സ്വകാര്യ ബസുകള്‍ കുടുങ്ങുന്നത് ട്രിപ്പുകള്‍ പാഴാകുന്നതിനും ഗതാഗത കുരുക്കില്‍ കിടന്ന സമയം ലാഭിക്കുന്നതിനായി മത്സരയോട്ടം നടത്തുന്നതും ഇടയാക്കിയിരുന്നു. 

സ്വകാര്യ ബസുകള്‍ക്ക് ടോള്‍പ്ലാസയില്‍ പ്രത്യേക ട്രാക്കിന്റെ കാര്യം പരിഗണിക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം മാറ്റിവെച്ചതെന്ന് ബസ് തൊഴിലാളികള്‍ അറിയിച്ചു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.