Main
All Categories

Uploaded at 2 weeks ago | Date: 31/08/2019 10:33:41

പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശിയര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാനൊരുങ്ങി ടോള്‍ വിരുദ്ധ ജനകീയ സമിതി. ഇതിന്റെ ഭാഗമായി തദ്ദേശിയരുടെ എല്ലാ വാഹനങ്ങള്‍ക്കും പ്രത്യേക സൗജന്യ ഫാസ്റ്റ്ടാഗുകളും പ്രത്യേക ട്രാക്കും അനുവദിക്കുക, നിലവിലുള്ള ടോള്‍ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുക, മണലി പാരലല്‍ റോഡ് തുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഞായറാഴ്ച ടോള്‍പ്ലാസക്കെതിരെ സമരം നടത്തുമെന്ന് ജനകീയ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. തദ്ദേശിയര്‍ക്കുള്ള വാഹനപാസുള്ളവര്‍ പരമാവധി തവണ ടോള്‍ഗേറ്റ് ക്രോസ് ചെയ്ത് പ്രതിഷേധിക്കാനാണ് തീരുമാനം. തുടര്‍ന്ന് ടോള്‍പ്ലാസ ഡെപ്യൂട്ടി മാനേജര്‍ക്ക് സമരക്കാര്‍ എഴുതിതയ്യാറാക്കിയ പരാതി ഓരോരുത്തരായി നല്‍കും. പരാതിയുടെ കോപ്പി ഓരോന്നിലും മാനേജരുടെ ഒപ്പും സീലും പതിപ്പിച്ച് തിരികെ വാങ്ങുന്നതാണ് സമരരീതി. തുടര്‍ന്നും പ്രദേശവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ടോള്‍ വിരുദ്ധ ജനകീയ സമിതിയുടെ തീരുമാനമെന്ന് പ്രസിഡന്റ് പ്രിന്‍സന്‍ വള്ളുപ്പാറ, ജനറല്‍ സെക്രട്ടറി പ്രിന്‍സ് പോള്‍ തെക്കത്ത്, ട്രഷറര്‍ സൂര്യ, വൈസ് പ്രസിഡന്റ് രതി സുനില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.