Main
All Categories

Uploaded at 1 month ago | Date: 10/01/2020 10:08:43

പാലാഴി അമ്പലക്കടവ് ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ മകരജ്യോതി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ഉത്സവദിവസങ്ങളില്‍ ദിവസവും രാവിലെ നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, മേളം,  വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, കേളി ,പറ്റ്, വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം, ഇടയ്ക്കാപ്രദക്ഷിണം എന്നിവയുണ്ടാകും.  11 ന് സാംസ്‌കാരികസമ്മേളനം നടക്കും. 14 ന് രാവിലെ 9 ന് ആറാട്ട്, കൊടിക്കല്‍പറ, വൈകീട്ട് 6 ന് കളരി പരദേവതാക്ഷേത്രത്തില്‍നിന്നും  മകരജ്യോതിഘോഷയാത്ര, രാത്രി 8 ന് മകരജ്യോതിസമര്‍പ്പണം, പഞ്ചവാദ്യം എന്നിവയുണ്ടാകും. എഴുന്നള്ളിപ്പിന് പുതൃക്കോവില്‍ പാര്‍ഥസാരഥി ദേവന്റെ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് തൃക്കൂര്‍ സുനിയും  മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്‍കും.  11 ന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ ഈവര്‍ഷത്തെ ക്ഷേത്രകീര്‍ത്തി പുരസ്‌കാരം ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കും.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.