Main
All Categories

Uploaded at 1 week ago | Date: 14/04/2019 11:10:20

പാനായിക്കുളം കേസില്‍ വിയൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നവര്‍ മോചിതരായി. 

എന്‍.ഐ.എ അന്വേഷിച്ച് വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഹൈക്കോടതി വെറുതേ വിടുകയായിരുന്നു. കേരളത്തില്‍ എന്‍ ഐ എ ഏറ്റെടുത്ത ആദ്യ കേസായിരുന്നു പാനായിക്കുളത്തേത്ത്.

എന്‍.ഐ.എ അന്വേഷിച്ച് വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, നാലാം പ്രതി പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരാണ് വൈകീട്ട് ആറരയോടെ വിധിപ്പകര്‍പ്പ് വിയ്യൂര്‍ ജയിലിലെത്തിയതോടെ മോചിതരായത്.കേസിനെതിരമൈനോരിറ്റി റൈറ്റ്‌സ് വാച്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി കേസ് നടത്തിയിരുന്നത്. 

2006 ആഗസ്റ്റ് 15ന് ആലുവ പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ വെച്ച് നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ ക്യാമ്പ് സംഘടിപ്പിച്ചെന്നതായിരുന്നു കേസ്.

തീവ്രവാദ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് 2010ല്‍ കേസ് എന്‍.ഐ.എക്ക് വിടുകയായിരുന്നു. കേസില്‍ എന്‍.ഐ.എ കുറ്റക്കാരെന്ന് കണ്ടെത്തിയ 17 പേരില്‍ 11 പേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളും ഇതോടെ കുറ്റവിമുക്തരായി. ഒരാളെ എന്‍.ഐ.എ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.