Main
All Categories

Uploaded at 1 week ago | Date: 14/02/2020 09:58:59

പാചകവാതകത്തിന്  ഏറ്റവും വലിയ വിലവര്‍ധന നടപ്പാക്കിയ കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് 'ഗ്യാസ് സിലിണ്ടര്‍ മാര്‍ച്ച്'  നടത്തി. കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നിന്നും ശക്തന്‍ നഗറിലെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഗ്യാസ് സിലിണ്ടര്‍ പിടിച്ചു കൊണ്ടാണ് മാര്‍ച്ച് നടത്തിയത്. ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തകിടംമറിക്കുമെന്നും, മോദി സര്‍ക്കാരിനെതിരെ സാധാരണക്കാരുടെ  കുടുംബങ്ങളില്‍ പ്രതിഷേധം ഉയരുമെന്നും എന്നും ജോണ്‍ ഡാനിയേല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രഭുദാസ് പാണേങ്ങാടന്‍ അധ്യക്ഷതവഹിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍. ജിയോ ആലപ്പാടന്‍, ലെമിന്‍ ബാബു, ജോഷി ആലപ്പാട്ട്, നിഖില്‍ സതീശന്‍, ലിജോ പനക്കല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.