Main
All Categories

Uploaded at 5 days ago | Date: 13/01/2020 10:21:07

അമിതവേഗതയിലും അപകടകരമായ രീതിയിലും ആഢംബര ബൈക്ക് ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ വരന്തരപ്പിള്ളി പോലീസ് പിടികൂടി. നാട്ടുകാരുടെ പരാതിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ ബൈക്കുകള്‍ വാടകക്കെടുത്താണ് ചീറിപായുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ഭേദഗതിയനുസരിച്ചാണ് കുട്ടികളുടെ രക്ഷിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന രീതിയിലാണ് കേസെടുത്തിട്ടുള്ളത്. മൂന്ന് ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യുവാന്‍  മോട്ടോര്‍ വാഹന വകുപ്പിന് പോലീസ് ശുപാര്‍ശ ചെയ്തു. കേസിലകപ്പെട്ടതു മൂലം പിടിയിലായവര്‍ക്ക് 18 വയസ് തികയുമ്പോള്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും 25 വയസുവരെ കാത്തിരിക്കേണ്ടി വരുമെന്നും വരന്തരപ്പിള്ളി എസ്എച്ച്ഒ ജയകൃഷ്ണന്‍ പറഞ്ഞു ( ബൈറ്റ് ). പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ ബൈക്ക് ഓടിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. സ്റ്റേഷന്‍ പരിധിയില്‍ ഇത്തരത്തിലുള്ള ബൈക്ക് യാത്രക്കാരെ പിടികൂടാന്‍ കര്‍ശന പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.