Main
All Categories

Uploaded at 2 weeks ago | Date: 05/09/2019 10:22:23

ഓണത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണോത്സവം സമ്മാന പദ്ധതി തുടങ്ങി. സംഘടനയില്‍ അംഗങ്ങളായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായാണ് സമ്മാന പദ്ധതി ഒരുക്കിയിട്ടുള്ളത്. അത്തം മുതല്‍ ഉത്രാടം വരെ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് എല്ലാ ദിവസവും 10 ഭാഗ്യവാന്മാരെ തെരഞ്ഞെടുക്കും. ഉത്രാടം നാളില്‍ മാത്രം നാല് ബംബര്‍ സമ്മാനങ്ങളും നേടാം. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ബംബര്‍ സമ്മാനങ്ങളായ ടി.വി, ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍, സൈക്കിള്‍ തുടങ്ങിയവക്ക് പുറമെ അനവധി സമ്മാനങ്ങളാണ് നറുക്കെടുപ്പില്‍ കാത്തിരിക്കുന്നത്. പുതുക്കാട് ബസാര്‍ റോഡിലെ പുളിക്കന്‍ ഹൈപ്പര്‍ ബസാറിന് സമീപം എല്ലാ ദിവസവും രാത്രി 7. 30 നാണ് നറുക്കെടുക്കുക.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.