Main
All Categories

Uploaded at 2 weeks ago | Date: 05/09/2019 10:23:53

എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ വ്യാജമദ്യ വേട്ട.. കാറില്‍ കടത്തുകയായിരുന്ന 720 കുപ്പി വ്യാജ മദ്യവും  പാലക്കാട് വടക്കുംഞ്ചേരിയില്‍ നിന്നും വ്യാജമദ്യനിര്‍മാണ യൂണിറ്റുമാണ് തൃശൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് ''ഓപ്പറേഷന്‍ വിശുദ്ധി'' എന്ന പേരിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വ്യാജമദ്യവേട്ട നടത്തിയത്.

തൃശൂര്‍ പുത്തൂരില്‍ നിന്നുമാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 720 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 360 ലിറ്റര്‍ വ്യാജ മദ്യം പിടികൂടിയത്. തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലുള്ള റേഞ്ച് പാര്‍ട്ടിയാണ് മദ്യം പിടികൂടിയത്. മണലൂര്‍ സ്വദേശി അതുല്‍, ഒല്ലൂക്കര സ്വദേശി നാസര്‍, കൂര്‍ക്കഞ്ചേരി സ്വദേശി ഷാജി എന്നിവരാണ് പിടിയിലായത്. എക്‌സൈസിനെ കണ്ട് രക്ഷുപ്പെടാന്‍ അടുത്തുള്ള ഹോട്ടലില്‍ ഓടിക്കയറിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്. പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കുംഞ്ചേരിയില്‍ നിന്നും ഒരു അനധികൃത വ്യാജമദ്യ ഡിസ്റ്റലറിയും പിടികൂടി. ഇവിടെ നിന്നും കാലി കന്നാസുകളും മദ്യം നിറക്കുന്നതിനുള്ള ഇരുന്നൂറോളം കുപ്പികളും കുപ്പികളില്‍ പതിക്കുന്നതിനുള്ള വ്യാജ ലേബലുകള്‍, സര്‍ക്കാര്‍ മുദ്രയുളള ഹോളിഗ്രാം സ്റ്റിക്കറുകള്‍, എന്നിവയും നാല്പതു കുപ്പി വ്യാജമദ്യവും തൃശൂര്‍ റേഞ്ച് പാര്‍ട്ടി പിടികൂടി. കുറെ നാളുകളായി  തമിഴ് നാട്ടില്‍ നിന്ന് സ്പിരിട്ട് എത്തിച്ച് വ്യാജമദ്യം നിര്‍മ്മിക്കുന്നതായും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തിവന്നിരുന്നതായും പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.