Main
All Categories

Uploaded at 2 months ago | Date: 29/08/2018 18:29:25

കൊച്ചി: കേരളത്തിന് അനുവദിച്ച ഓഖി ദുരന്തനിവാരണത്തിന് ലഭിച്ച തുകയുടെ കാര്യത്തില്‍ മുഖ്യമന്ത്രി കള്ളം പറയുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആരോപിച്ചു. നിയമസഭയുടെ ഒമ്പതാം സമ്മേളനത്തില്‍ (23-1-2018) അടൂര്‍ പ്രകാശിന്‍റെ നക്ഷത്ര ചിഹ്നമിടാത്ത 78ാം നമ്പര്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് അടിയന്തിര ദുരിതാശ്വാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 133 കോടി രൂപ ലഭിച്ചുവെന്നാണ്. എന്നാല്‍ ഇന്നലെ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് 111 കോടി കിട്ടിയെന്നാണ്. ഇതില്‍ ഏതാണ് ശരി. മുഖ്യമന്ത്രിതന്നെ പറയണം. നിയമസഭയില്‍ പറഞ്ഞ മറുപടിക്ക് വിരുദ്ധമായാണ് അദ്ദേഹം ഇന്നലെ പത്ര സമ്മേളനത്തില്‍ പറഞ്ഞത്. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ലഭിച്ച 133 കോടി രൂപയും മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 107 കോടി രൂപയും ചേരുമ്പോള്‍ ആകെ ലഭിച്ചത് 240 കോടി രൂപയാണ്. ഈ  കണക്ക് മുഖ്യമന്ത്രി പറയുന്നില്ല. പകരം 218 കോടി രൂപയുടെ കണക്കാണ് അദ്ദേഹം പറയുന്നത്. അപ്പോൾ ബാക്കിയുള്ള 22 കോടി രൂപ എവിടെ. മുഖ്യമന്ത്രി പറയുന്ന മൊത്തം കണക്കനുസരിച്ച് പോലും 84.90 കോടി രൂപ ഇപ്പോഴും മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കാതെ കയ്യില്‍ വച്ചിരിക്കുകയാണ്. ഇത് തന്നെയാണ് ഞാനും പറഞ്ഞത്. ദുരിതാശ്വാസത്തില്‍ നിന്ന് കിട്ടിയ തുക ചിലവഴിച്ചില്ല എന്ന്. എത്ര രൂപ ചിലവഴിച്ചില്ലന്ന് വ്യക്തമായി പറയാതെ അദ്ദേഹം ഉരുണ്ട് കളിക്കുകയാണ്. മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയെന്ന് പറഞ്ഞ  ആനുകൂല്യങ്ങളൊന്നും

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇനിയും കിട്ടിയിട്ടില്ലന്നും ചെന്നിത്തല പറഞ്ഞു.  എത്ര രൂപ ചിലവഴിച്ചുവെന്ന് അദ്ദേഹം ഇപ്പോഴും പറയുന്നില്ല. പകരം ചിലവഴിച്ചതും ഉത്തരവായതുമായ തുക എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദുരന്തമുണ്ടായിട്ട് 9 മാസം കഴിഞ്ഞു. ഇപ്പോഴും ആലോചിക്കുന്നു, ഉത്തരവായി എന്നൊക്കെ പറഞ്ഞ് ഉരുണ്ട് കളിക്കുകയാണ്. ഓഖി ഫണ്ടിലേക്ക് കിട്ടിയ തുകയില്‍ എത്ര രൂപ ചിലവാക്കിയെന്ന് മുഖ്യമന്ത്രി  ഇനിയും വ്യക്തമായി പറയാന്‍ കഴിയമോയെന്നും അദ്ദേഹം ചോദിച്ചു. 

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.