Main
All Categories

Uploaded at 2 months ago | Date: 12/01/2019 11:20:46

വെള്ളിക്കുളങ്ങര മേഖലയില്‍  കാടിറങ്ങുന്ന ആനകള്‍ കര്‍ഷകഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്നത് പതിവാകുന്നു. വ്യാഴാഴ്ച രാത്രി താളൂപ്പാടം, അമ്പനോളി പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകകൃഷിനാശമാണുണ്ടാക്കിയത്. താളൂപ്പാടം സ്വദേശി പനങ്കൂട്ടത്തില്‍ വിജയന്റെ ഇരുന്നൂറോളം നേന്ത്രവാഴകളാണ് കാട്ടാന നശിപ്പിച്ചത്. പാട്ടത്തിനെടുത്ത് ഭൂമിയില്‍ കൃഷി ചെയ്ത വാഴകളാണ് കാട്ടാനയുടെ വിളയാട്ടത്തില്‍ നശിച്ചുപോയത്. സമീപത്തെ റബര്‍ തോട്ടം വഴി ഇറങ്ങിവന്ന കാട്ടാന കൃഷിസ്ഥലത്തെ പകുതിയോളം വാഴകള്‍ ഒടിച്ചിട്ടു. ഒന്നോ രണ്ടോ മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കുലവെട്ടാറായ വാഴകളണ് ഇങ്ങനെ നശിപ്പിച്ചത്. വാഴയുടെ പിണ്ടി തിന്നു തീര്‍ത്ത ആന വാഴക്കുലകള്‍ ഉപേക്ഷിച്ചാണ് മടങ്ങിയത്.  സ്ഥലുടമ വിദേശത്തായതിനാല്‍ ഉടമസ്ഥാവകാശരേഖകള്‍ ഹാജരാക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം പോലും കി്ട്ടാനിടയില്ലെന്ന് കര്‍ഷകനായ വിജയന്‍ പറഞ്ഞു(ബൈറ്റ് -വിജയന്‍ പനങ്കൂട്ടത്തില്‍,കര്‍ഷകന്‍) കഴിഞ്ഞ വര്‍ഷം പ്രദേശത്തെ മറ്റൊരുപറമ്പില്‍ അയ്യായിരത്തോളം  നേന്ത്രവാഴകള്‍ വിജയന്‍ കൃഷി ചെയ്തിരുന്നെങ്കിലും  കുലവന്ന സമയത്ത് അവയിലേറെയും കാട്ടാനകളിറങ്ങി ഒടിച്ചുകളഞ്ഞിരുന്നു. കാട്ടാനകളില്‍ കാര്‍ഷിക വിളകളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കുകയാണെന്ന് വിജയന്‍ പറഞ്ഞു. അമ്പനോളിയില്‍ തെങ്ങ് ,കവുങ്ങ് എന്നിവയാണ് കാട്ടാന നശിപ്പിച്ചത്.  ഇറ്റലിയില്‍ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി ചാക്കോച്ചന്‍ എന്നയാളുടെ അമ്പനോളിയിലുള്ള കൃഷിതോട്ടത്തിലെ തെങ്ങുകളും കവുങ്ങ്, പന എന്നിവയും ആന മറിച്ചിട്ടു. മൂന്ന് വലിയ പനമരങ്ങളാണ് മറിച്ചിട്ടിട്ടുള്ളത്. തെങ്ങും പനയും വീണ് ഏതാനും റബര്‍ മരങ്ങളും നശിച്ചു. പുലര്‍ച്ചെ നാലിന് ടാപ്പിംഗിനായി തോട്ടത്തിലെത്തിയ വെള്ളിക്കുളങ്ങര മാവിന്‍ചുവട് നെല്ലിക്കാമണ്ണില്‍  ജോജിയാണ് കാട്ടാനയെ കണ്ടത്. പുലര്‍ച്ചെ ഏഴുമണി വരെ തോട്ടത്തില്‍ നിലയുറപ്പിച്ച കാട്ടാനയെ പിന്നീട് ഒച്ചയെടുത്ത് ആട്ടിയകറ്റുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഒരു കൊമ്പനടക്കം മൂന്നാനകള്‍ തോട്ടത്തില്‍ കടന്ന് കൃഷിനാശമുണ്ടാക്കിയതായി കര്‍ഷകനായ ജോജി പറഞ്ഞു(ബൈറ്റ് 2, ജോജി നെല്ലിക്കാമണ്ണില്‍,കര്‍ഷകന്‍).പതിവായി കാട്ടാനകളിറങ്ങാന്‍ തുടങ്ങിയതോടെ പുലര്‍ച്ചെ ജോലിക്കിറങ്ങുന്ന ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലാണ്. മുപ്ലി വനത്തില്‍ നിന്നാണ് ഈ പ്രദേശത്തേക്ക് കാട്ടാനകള്‍ എത്തുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് വനംവകുപ്പ് വനാതിര്‍ത്തിയില്‍ സോളാര്‍വൈദ്യുതിവേലികള്‍ സ്ഥാപിച്ചെങ്കിലും ഇവയെ മറികടന്നാണ് ആനകള്‍ ജനവാസപ്രദേശങ്ങളിലെ കൃഷിതോട്ടങ്ങളിലെത്തുന്നത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.