Main
All Categories

Uploaded at 1 week ago | Date: 11/01/2019 12:46:13

തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി പി.റാഫി ജോസിനെ തെരഞ്ഞെടുത്തു. ചിയ്യാരം സൗത്ത് ഡിവിഷനില്‍ നിന്ന് വിജയിച്ച റാഫി ജോസ് എന്ന കുട്ടി റാഫി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. യു.ഡി.എഫ്. മുന്നണിയിലായിരുന്ന റാഫി ജോസ് ഒരു വര്‍ഷം മുമ്പാണ് സി.പി.എം. പക്ഷത്തെത്തിയത്. കഴിഞ്ഞ മേയര്‍ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് അനുകൂലമായി ഇദ്ദേഹം വോട്ട് ചെയ്തിരുന്നു. മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിക്കു തന്നെ അവസരം നല്‍കണമെന്ന ചര്‍ച്ചയുണ്ടായെങ്കിലും അത് മാറ്റിയാണ് കുട്ടിറാഫിക്ക് സി.പി.എം. അവസരം നല്‍കിയത്. എ.പ്രസാദായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. മൊത്തം 55 കൗണ്‍സിലര്‍മാരുള്ള കോര്‍പ്പറേഷനില്‍ 6 ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ജില്ലാ കളക്ടര്‍ ടി.വി.അനുപമയായിരുന്നു വരണാധികാരി. റാഫി ജോസിന് 26 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 22 വോട്ടുകള്‍ എ.പ്രസാദിനും ലഭിച്ചു. സി.പി.എമ്മിന്റെ മുക്കാട്ടുകര ഡിവിഷന്‍ കൗണ്‍സിലര്‍ ഇ.ടി.ജോണിയുടെ വോട്ട് അസാധുവായി. എല്‍.ഡി.എറിന്റെ നയം നടപ്പിലാക്കുമെന്നും തുടങ്ങിവെച്ച പദ്ധതികള്‍ ഉടന്‍ ജനങ്ങളില്‍ എത്തിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മേയര്‍ അജിതാ വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.രാജന്‍ എം.എല്‍.എ. അടക്കമുള്ള പ്രമുഖരും റാഫി ജോസിനെ അനുമോദിക്കാനെത്തിയിരുന്നു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.