Main
All Categories

Uploaded at 1 week ago | Date: 14/05/2019 13:52:09

തൃശൂരില്‍ പൂരപ്രേമികളെ ആവേശത്തിലാറാടിച്ച ഇലഞ്ഞിത്തറമേളം, തൃശൂര്‍ പൂരത്തിലെ അവിസ്മരണീയത വീണ്ടും പ്രകടമാക്കുകയായിരുന്നു. മേളത്തിനിടയില്‍ തളര്‍ച്ച അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നിടത്ത് നിന്നാണ് പെരുവനം കുട്ടന്‍ മാരാര്‍ ഇലഞ്ഞിത്തറ മേളത്തിനെത്തിയത്. മേളപ്രമാണി പെരുവനം എത്തും മുമ്പേ ഇലഞ്ഞിച്ചുവട്ടില്‍ മേളം തുടങ്ങിയിരുന്നു. പക്ഷേ, ആസ്വാദകര്‍ക്കൊരു ഉണര്‍വില്ലായ്മ... നായകനില്ലാത്തതിന്റെ മടുപ്പ്... നോക്കിയിരിക്കെ, മിനുട്ടുകള്‍ക്കകം പെരുവനമെത്തി... ഇതോടെ സംഘവും ആസ്വാദകരും ഉണര്‍വിലായി... പിന്നെ മുറുകുകയായി പാണ്ടിമേളത്തിന്റെ രൗദ്രത... വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടില്‍ മേളപ്പെരുക്കത്തില്‍ ത്രസിച്ചുനില്‍ക്കുകയാണ് പൂരനഗരി. മേളത്തിന്റെ പെരുവനക്കയറ്റത്തില്‍ ആസ്വാദകര്‍ മേളത്തിന്റെ കൊടുമുടിയിലായി. പാറമേക്കാവിന്റെ പൂരം പുറപ്പാടിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സ തേടിയതിന് ആശുപത്രിയില്‍ പോയതിന് ശേഷമാണ് പെരുവനം ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാനെത്തിയത്. പതികാലത്തില്‍ തുടങ്ങി ആസ്വാദകനെ മേളത്തിന്റെ  മറ്റൊരുതലത്തിലേക്ക് എത്തിക്കുന്ന നാദവിസ്മയം. പെരുവനത്തിന്റെ  പ്രമാണത്തില്‍ കേളത്ത് അരവിന്ദാക്ഷമാരാരും സതീശന്‍ മാരാരും അടക്കമുള്ള 250 ഓളം മേളവിദ്വാന്‍മാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചുവട്ടിലെ മേളവസന്തം. ക്ഷേത്രത്തിനകത്ത് പാണ്ടിമേളം അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും ഇലഞ്ഞിത്തറ മേളത്തിനുണ്ട്. നാദവിസ്മയത്തിന്റെ നാലുമണിക്കൂര്‍ പൂരം കാണാനത്തിയ പുരുഷാരം മനംനിറഞ്ഞ് ആസ്വദിച്ചു. 43 വര്‍ഷത്തെ ഇലഞ്ഞിത്തറ മേളത്തിലെ സാനിധ്യവും 21 വര്‍ഷത്തെ പ്രമാണത്തിലും മനം നിറഞ്ഞ് പെരുവനവും. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനമാണ് ഇലഞ്ഞിക്ക് സമീപമെന്നാണ് പറയുന്നത്.  മേളത്തിനു ശേഷം പാറമേക്കാവ് പൂരം വടക്കുംനാഥനെ വലംവെച്ച് തെക്കോട്ടിറങ്ങി. പിന്നാലെ തിരുവമ്പാടിയും. എം.ഒ.റോഡില്‍ രാജാവിന്റെ പ്രതിമ വലംവെച്ച് വന്ന ഭഗവതിമാര്‍ പിന്നീട് മൈതാനത്തിന്റെ ഇരുഭാഗത്തുമായി നിന്നു.പൂരത്തിന്റെ ദൃശ്യവിസ്മയമായ കുടമാറ്റത്തിന്

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.