Main
All Categories

Uploaded at 1 week ago | Date: 12/01/2019 11:10:15

കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും വീട് തകര്‍ന്നവര്‍ക്കുമായി കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജ് ആദ്യഘട്ടിത്തില്‍ 5 വീട് നിര്‍മിച്ച് നല്കുന്നു. ആളൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ പൊരുന്നകുന്നില്‍ വയോധികരായ വെളിയത്തുപറമ്പില്‍ കുഞ്ഞപ്പന്‍ ഭാര്യ കിടപ്പുരോഗിയായ അന്നം മക്കള്‍ എന്നിവര്‍ക്കാണ് കോളേജ് ആദ്യ വീട് നിര്‍മിച്ച് നല്കുന്നത്. കോളേജ് മാനേജ്മെന്റും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വീടുകള്‍ നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിച്ചത്. കോളേജിലെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.വിടിന്റെ തറകല്ലിടല്‍ ചടങ്ങ് നടന്നു. സഹൃദയ എല്‍ജിനീയറിംഗ് കോളേജ് എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ തറക്കല്ലിട്ടു. ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍. ഡേവിസ്, സഹൃദയ ഫിനാന്‍സ് ഓഫീസര്‍ ഫാ.തോമസ് വെളക്കനാടന്‍, ജോ. ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി, പഞ്ചായത്തംഗം പി.വി. ലാല്‍, കാല്‍വരി ആശ്രമം ബ്രദര്‍. സേവ്യര്‍ വേങ്ങൂക്കാരന്‍,പ്രൊഫ. സി.പി. സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തുകളില്‍ സര്‍വ്വെ നടത്തിയും,സൗജന്യമായി മോട്ടോറുകള്‍ നന്നാക്കി കൊടുത്തും, സൗജന്യമായി വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് നല്കിയും നിരവധി മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജ് നടത്തിയിരുന്നു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.