Main
All Categories

Uploaded at 3 weeks ago | Date: 17/09/2019 11:55:58

ഈ വര്‍ഷത്തെ രൂക്ഷമായ മഴക്കെടുതിയും മണ്ണിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സംഘം സെപ്തംബര്‍ 18 ന് തൃശൂര്‍ ജില്ല സന്ദര്‍ശിക്കും. ജില്ലയില്‍ മഴക്കെടുതി സാരമായി ബാധിച്ച പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍ അനിത ബാഗേല്‍, ജലവിഭവ മന്ത്രാലയത്തിലെ എസ്.ഇ വി.മോഹന്‍ മുരളി, ഗതാഗത മന്ത്രാലയം റീജിയണല്‍ ഓഫീസര്‍ വി.വി. ശാസ്ത്രി എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ കേന്ദ്ര സംഘത്തിന് മുന്നില്‍ വിശദീകരിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേന്ദ്ര സംഘത്തോടൊപ്പമുണ്ടാകും.   കേന്ദ്ര-സംസ്ഥാന  ദുരന്ത നിവാരണ ഫണ്ടിന്റെ മാനദണ്ഡപ്രകാരമുള്ള സഹായമാണ് ലഭിക്കുക എന്നതിനാല്‍ അത് പ്രകാരമുള്ള നാശനഷ്ടക്കണക്കാണ് കേന്ദ്ര സംഘത്തിന് സമര്‍പ്പിക്കുക.  കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലാതല അവലോകന യോഗം ചേര്‍ന്നു. തദ്ദേശവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.