Main
All Categories

Uploaded at 3 weeks ago | Date: 17/09/2019 12:01:16

പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശീയര്‍ക്കുള്ള സൗജന്യ പാസ് നിഷേധിക്കുന്ന നടപടിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രമേയം പാസാക്കണമെന്ന് ഡി.സി.സി വൈസ്പ്രസിഡന്റും ടോള്‍ ഉപസമിതി ചെയര്‍മാനുമായ അഡ്വ. ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇത് സംബന്ധിച്ച് ഉടന്‍ പ്രമേയം പാസാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമേയം പാസാക്കാന്‍ തയ്യാറാകാത്ത ഭരണ സമിതികള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇടപെടാത്തത് സംശയകരമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തദ്ദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ടോള്‍ കമ്പനിക്കെതിരെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പുതുക്കാട് നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കെ.എല്‍ ജോസ്, യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.എല്‍ ജെയ്‌സണ്‍ എന്നിവരും പങ്കെടുത്തു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.