Main
All Categories

Uploaded at 1 week ago | Date: 11/01/2019 12:48:04

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ഒല്ലൂര്‍ എംഎല്‍എ കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ സത്യന്‍ അന്തിക്കാട് മുഖ്യാതിഥിയായിരുന്നു. മാനേജര്‍ ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. അസി. കലക്ടര്‍ പ്രേം കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. കെ.എ. ജോയ്, പ്രധാനാധ്യാകന്‍ ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍, അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ആന്റണി ചെമ്പകശ്ശേരി, ജനറല്‍ കണ്‍വീനര്‍ ഗില്‍സ് എ പല്ലന്‍, സര്‍വീസില്‍ നിന്നു വിരമിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  അധ്യാപികമാരായ സോജാ ജോണ്‍, റോസിലി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.