Main
All Categories

Uploaded at 2 weeks ago | Date: 09/01/2019 11:29:44

 പ്രളയത്തില്‍ ഇടിഞ്ഞുതകര്‍ന്ന പോങ്കോത്രയിലെ അമേത്തുകുഴിപാലത്തിനുസമീപത്തെ റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങള്‍ പൊതുമരാമത്ത് മന്ത്രിയ്ക്ക് പരാതി നല്‍കി. 

നെല്ലായി-ആനന്ദപുരം-വല്ലക്കുന്ന് പൊതുമരാമത്ത് റോഡിന്റെ ഒരുവശത്തെ 100 മീറ്റര്‍ ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് അപകടാവസ്ഥയിലായിരിക്കുന്നത്. 

ഇതിലൂടെ യാത്ര അപകടം നിറഞ്ഞതും അടിയന്തരമായി അറ്റക്കുറ്റപണികള്‍ നടത്തണമെന്നുമാണ് 

പറപ്പൂക്കര പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.ജോണ്‍സണ്‍, അമ്പിളി സജീവന്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. 

ഇരുവശത്ത് നിന്നും ഒരേ സമയം വാഹനങ്ങള്‍ വന്നാല്‍, റോഡ് ഇടിഞ്ഞ് വലിയ അപകടത്തിനും സാധ്യതയുണ്ട്. 

പ്രളയംകഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.