Main
All Categories

Uploaded at 5 months ago | Date: 10/01/2019 11:35:05

സിപിഎം ഒല്ലൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആറിയിച്ചു. ഒല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന എന്‍.ഡി സുബ്രന്റെ നാമധേയത്തിലുള്ള ഹാളിന്റെ ഉദ്ഘാടനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും, ഐനസ് ആന്റണിയുടെ സ്മരണയ്ക്കായുള്ള വായനശാലയുടെ ഉദ്ഘാടനം മന്ത്രി എസി മൊയ്തീനും, ഏരിയാ കമ്മിറ്റി ഓഫീസിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം മന്ത്രി സി രവീന്ദ്രനാഥും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കല്‍ സംസ്ഥാനകമ്മിറ്റിയംഗം എന്‍.ആര്‍. ബാലനും പ്രതിഭകളെ ആദരിക്കല്‍ ഡോക്ടര്‍ ബിജു എംപിയും നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷനാകും. പൊതു സമ്മേളനത്തിന് ശേഷം നാടന്‍പാട്ട് അവതരണവും സംഗീതപരിപാടികളും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ വര്‍ഗീസ് കണ്ടംകുളത്തി, കെ.പി. പോള്‍, എന്‍.എന്‍. ദിവാകരന്‍, കെ.വി. സജു, കെ.വി. ജനാര്‍ദ്ദനന്‍, പി.ജി. ഷാജി, ബാബു തച്ചനാടന്‍ എന്നിവര്‍ പങ്കെടുത്തു

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.