Main
All Categories

Uploaded at 1 week ago | Date: 11/01/2019 12:51:34

മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുച്ചിറ -വാസുപുരം റോഡിലുള്ള വാസുപുരം വലിയ പാലത്തിനോടു ചേര്‍ന്നുള്ള കരിങ്കല്‍കെട്ട് തകര്‍ന്നത് പുനര്‍നിര്‍മ്മിക്കാനുള്ള നടപടി വൈകുന്നു. പാലത്തിനോടുചേര്‍ന്നുനില്‍ക്കുന്ന ആല്‍മരത്തിന്റെ വേരുകള്‍ വളര്‍ന്നാണ് കരിങ്കല്‍കെട്ട് ഇടിയുന്നത്. കരിങ്കല്‍ ക്വാറികളും മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിന്നുള്ള ഭാരവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന പാലമാണ് വെള്ളിക്കുളം വലിയതോടിനു കുറുകെയുള്ള വാസുപുരം വലിയ പാലം. പാലത്തിനോടു ചേര്‍ന്ന് കൃഷിയിടങ്ങളിലേക്ക് ഇറങ്ങാനായി നിര്‍മ്മിച്ചിട്ടുള്ള റാമ്പിന്റെ ഒരു വശത്തായാണ് കരിങ്കല്‍കെട്ട് ഇടിഞ്ഞിട്ടുള്ളത്. പാലത്തിന്റെ ഉറപ്പിനും സംരക്ഷണത്തിനുമായി നിര്‍മ്മിക്കപ്പെട്ട കിരങ്കല്‍കെട്ട് തകര്‍ന്നത് ബലക്ഷയത്തിനു കാരണമാകുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. ആല്‍മരത്തിന്റെ വേരുകള്‍ വളര്‍ന്ന് മൂന്നുവര്‍ഷം മുമ്പാണ് കരിങ്കല്‍കെട്ട് ഇടിയാന്‍ തുടങ്ങിയത്. ഓരോ വര്‍ഷം കഴിയുന്തോറും ഇത് കൂടുതല്‍ ഇടിയുകയാണ്. പാലത്തിന് ബലക്ഷയം ബാധിക്കാന്‍ ഇടയുള്ളതിനാല്‍ തകര്‍ന്ന കരിങ്കല്‍കെട്ട് പുനര്‍നിര്‍മ്മിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.