Main
All Categories

Uploaded at 2 months ago | Date: 11/01/2019 12:49:31

സ്വകാര്യ തോട്ടങ്ങളില്‍ നിന്ന് വനത്തിലേക്കു പടര്‍ന്ന വിഷപ്പയറിന്റെ വള്ളികള്‍ കനകമല താഴ് വാരത്തില്‍ കാട് വിഴുങ്ങുന്നു. വനഭൂമിയിലെ നൂറുകണക്കിനു മരങ്ങളാണ് വള്ളികള്‍ പടര്‍ന്നുകയറി വളര്‍ച്ച മുരടിച്ച് നശിക്കുന്നത്. വനാതിര്‍ത്തിയിലെ തോട്ടത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പയര്‍ വള്ളികള്‍ വനത്തിലേക്ക് പടര്‍ന്നത്. ഇപ്പോള്‍ ഏക്കര്‍ കണക്കിന് പ്രദശത്തെ മരങ്ങളേയും കുറ്റിച്ചെടികളേയും ഈ വള്ളികള്‍ പൊതിഞ്ഞുനില്‍ക്കുകയാണ്. വലിയ മരങ്ങളേയും വള്ളികള്‍ മൂടിയിട്ടുണ്ട്. പയര്‍വള്ളികള്‍ മൂടിനില്‍ക്കുന്നതിനാല്‍ വൃക്ഷങ്ങള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതാണ് ഇവയുടെ വളര്‍ച്ച മുരടിക്കാന്‍ കാരണമാകുന്നത്. ഓരോ വര്‍ഷവും കൂടുതല്‍ പ്രദേശത്തേക്ക് ഈ വള്ളികള്‍ പടര്‍ന്ന് വനത്തിലെ കൂടുതല്‍ മരങ്ങളെ പിടിയിലൊതുക്കുന്നു.  താഴ്വരയില്‍ ് പടരുന്ന വിഷവള്ളി കാടിനെ മുഴുവന്‍ വിഴുങ്ങിയാണ് വളരുന്നത്. വിഷവള്ളികയറുന്ന വന്‍വൃക്ഷങ്ങള്‍പോലും ഉണങ്ങി നശിക്കാനിടവരുത്തുന്നു. വനാതിര്‍ത്തിയിലെ സ്വകാര്യ കൃഷിഭൂമിയില്‍ പടര്‍ത്തിയ വള്ളികളാണ്  അതിരുകള്‍ ഭേദിച്ച് വനമേഖലയാകെ വ്യാപിച്ചിട്ടുള്ളത്. റബ്ബര്‍ തോട്ടത്തിലെ മറ്റുചെടികളുടെ വളര്‍ച്ച തടയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വളര്‍ത്തിയ വള്ളികളാണ്  വനത്തിലേക്ക് പടര്‍ന്ന് മരങ്ങലെ വിഴുങ്ങികൊണ്ടിരിക്കുന്നത്. .തോട്ടങ്ങളില്‍ നിന്ന് ് വിഷവള്ളികള്‍  പൂര്‍ണമായും നീക്കം ചെയെ്തങ്കിലും വനത്തിലേക്ക്  വ്യാപിച്ച വള്ളി താഴ്വരയാകെ പടര്‍ന്നിരിക്കയാണ്. മറ്റ് ചെടികളെവിഴുങ്ങി വളരെപെട്ടെന്നാണ് വള്ളി വളരുന്നത്. വെട്ടിമാറ്റിയാലും വിഷവള്ളിനീക്കം ചെയ്യാന്‍ കഴിയുകയില്ല. വള്ളിയുടെ വേരൂന്നിയഭാഗം കണ്ടുപിടിച്ച് വേരൊടെ പിഴുതു കളഞ്ഞാലേ ഇവയെ നീക്കം ചെയ്യാനാകൂ.  സ്വകാര്യ വ്യക്തികള്‍ കൃഷിയിടങ്ങളുടെ സംരക്ഷണാര്‍ഥം വള്ളികള്‍ നീക്കം ചെയെ്തങ്കിലും വനമേഖലയിലേക്ക് പടര്‍ന്ന വിഷവള്ളി നശിപ്പിക്കാന്‍ നടപടിയുണ്ടായിട്ടില്ല.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.