Main
All Categories

Uploaded at 2 months ago | Date: 17/09/2019 11:59:59

കല്ലൂര്‍ റോഡിലെ മുടങ്ങികിടന്ന പാലംപണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റോഡ് പൊളിച്ചിട്ട് ഗതാഗതം തടഞ്ഞിട്ടും നിര്‍മാണ പ്രവൃത്തികള്‍ നിലച്ചമട്ടിലായിരുന്നു.ഇത് സംബന്ധിച്ച് വാര്‍ത്തവന്നതിനെ തുടര്‍ന്ന്  മന്ത്രി സി. രവീന്ദ്രനാഥ്, ദേശീയപാത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പുതുക്കാട്ടെ ക്യാംപ് ഓഫിസില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. പണികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ പലതവണ എതിര്‍പ്പ് അറിയിച്ചിട്ടും അനാസ്ഥ തുടരുന്നതില്‍ മന്ത്രി കടുത്ത അതൃപ്തി അറിയിച്ചതോടെ പാലങ്ങളുടെ നിര്‍മാണ പ്രവൃത്തിയ്ക്ക് വേഗം കൂടി. കഴിഞ്ഞ ആഴ്ചയില്‍ തിരുവോണദിവസംപോലും പാലത്തിന്റെ കോണ്‍ക്രീറ്റിങ്ങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നുണ്ടായിരുന്നു. കേന്ദ്രഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ആമ്പല്ലൂര്‍ കള്ളായി റോഡിലെ കുണ്ടുകാവിന് സമീപമുള്ള കനാല്‍പാലവും വി.എല്‍. റോഡിന് സമീപമുള്ള കലുങ്ക് നിര്‍മാണവുമാണ് പ്രതിസന്ധിയിലായിരുന്നത്. ഇതിനായി ആമ്പല്ലൂര്‍ മുതല്‍ വിഎല്‍ റോഡുവരെ ഗതാഗതവും നിരോധിച്ചിരുന്നു. ഇതോടെ കല്ലൂരിലേയ്ക്കുള്ള യാത്ര ദുഷ്‌കരമായി. അളഗപ്പനഗര്‍ പഞ്ചായത്തിലെ സമാന്തരമായ ചെറുറോഡുകളിലൂടെ ബസുകള്‍ ഉള്‍പ്പെടെ യാത്രനടത്തിയത് റോഡുകള്‍ പൊട്ടിപൊളിയാനിടയാക്കി. ഇതോടെ ചെറുറോഡുകളിലൂടെ ബസുകള്‍ സര്‍വീസ് നടത്തുന്നതിനെതിരെ അളഗപ്പനഗര്‍ പഞ്ചായത്ത് പൊതുമരാമത്തിന് പരാതി നല്‍കി. ഇപ്പോള്‍ ആമ്പല്ലൂര്‍ മുതല്‍ മാവിന്‍ചുവട് വരെ 6 കിലോമീറ്ററോളം ബസുകള്‍ പലപ്പോഴും സര്‍വീസ് മുടങ്ങുന്ന അവസ്ഥയാണ്. നൂറുക്കണക്കിന് യാത്രക്കാരെയാണ് പ്രശ്നം ബാധിക്കുന്നത്. ഒരുനാടിനെ മുഴുവന്‍ ബാധിച്ചിട്ടും നിര്‍മാണപ്രവൃത്തികള്‍ മുടങ്ങികിടന്നിരുന്നതില്‍ നാട്ടുകാരും രോഷകുലരാണ്. ഇതിനിടെ 2 ആഴ്ചയോളമായി നിര്‍മാണം വേഗത്തിലാക്കിയത് നാട്ടുകാര്‍ക്ക് ആശ്വാസമായി. വി.എല്‍. റോഡിനു സമീപം പാതിവഴിയിലായ കലുങ്ക് നിര്‍മാണം ശനിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.