Main
All Categories

Uploaded at 2 months ago | Date: 12/01/2019 11:12:11

ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാനായി പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ഫിഷറീസ്, ഹാര്‍ബര്‍ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പിന്റെ ഫിഷറീസ് സ്റ്റേഷന്‍,ജലകൃഷി പരിശീലന കേന്ദ്രവും സാഫ് തീരമൈത്രി ഗുണഭോക്തൃ സംഗമവും തൃശൂര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും ആഴക്കടല്‍ മത്സ്യ ബന്ധനത്തിനായി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഒരുക്കും. മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേനയായിരിക്കും പദ്ധതി മുന്നോട്ടു കൊണ്ടു പോകുക. പദ്ധതി നിര്‍വ്വഹണത്തിനായി സബ്‌സിഡി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. 36 ബോട്ടുകളാണ് പരീക്ഷണ അടിസ്ഥാനത്തില്‍ കടലില്‍ ഇറക്കുക. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാകിയാകും ആഴക്കടല്‍ മത്സ്യ ബന്ധനം നടത്തുക. പദ്ധതി നിര്‍വ്വഹക്കത്തിന് കേന്ദ്രത്തിന്റെ സഹകരണം തേടിയിട്ടുണ്ട്. മത്സ്യ ബന്ധന തൊഴിലാളികളുടെ സുരക്ഷയും മത്സ്യ സമ്പത്തിന്റെ സംരക്ഷണം, തീരദേശത്തിന്റെ സംരക്ഷണം എന്നിവ സര്‍ക്കാറിന്റെ പ്രഥമ ലക്ഷ്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.മത്സ്യ ബന്ധന തൊഴിലാളികളുടെ സുരക്ഷ ലക്ഷ്യമിട്ട്  18 കോടി രൂപ ചിലവില്‍  സംസ്ഥാനത്ത് 3 മറൈന്‍ ആംബുലന്‍സുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എന്‍.എസ്.ശ്രീലു. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, ജനപ്രതിനിധികളായ ഇ.കെ.മല്ലിക നൗഷാദ് കൈതവളപ്പില്‍, സീന അഷറഫ്,  പി.എം.അബ്ദുള്ള, പ്രസീന റാഫി, ഫിഷറീസ് മദ്ധ്യമേഖല ജോയിന്റ് ഡയറക്ടര്‍ എം.എസ്.സാജു, പി.വി.മോഹനന്‍, സി.കെ.മജീദ്, പി.എ.കരുണാകരന്‍ തുടങ്ങിവയവര്‍ സംസാരിച്ചു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.