Main
All Categories

Uploaded at 5 months ago | Date: 12/01/2019 11:17:49

 പ്രളയത്തില്‍ തകര്‍ന്നതിനുശേഷം പുനര്‍നിര്‍മിച്ച വേലൂപ്പാടം എഎല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷനായിരുന്നു. നവീകരിച്ച കെട്ടിടത്തിന്റേയും കംപ്യൂട്ടര്‍ ലാബിന്റേയും സമര്‍പ്പണം ബ്ലും ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ഹെര്‍ബെര്‍ട്ട് സോന്ന്‌ലൈറ്റ്‌നര്‍ നിര്‍വഹിച്ചു. സബ് കലക്ടര്‍ എം.ബി. ഗിരീഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം കലാപ്രിയ സുരേഷ്, പഞ്ചായത്തംഗം പുഷ്പ കൃഷ്ണന്‍കുട്ടി, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍വി.ഇ. ഷീബ, പ്രധാനാധ്യാപകന്‍ എ.എല്‍. ജോസ്, ഫസ്റ്റ് അസിസ്റ്റന്റ് വി.എ. മേരി, പി.ടി.എ. പ്രസിഡന്റ് സി.വി. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി സി. രവീന്ദ്രനാഥ് സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. മുംബൈ ആസ്ഥാനമായ ബ്ലും ഇന്ത്യ കമ്പനിയുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് സ്‌കൂള്‍ നവീകരണം സാധ്യമാക്കിയത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.