Main
All Categories

Uploaded at 1 week ago | Date: 12/01/2019 11:20:14

 പീച്ചി ഇടതുകര കനാലിന്റെ പുത്തൂര്‍ പുത്തന്‍കാട് പ്രദേശത്ത് തകര്‍ന്ന കനാല്‍ഭാഗത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് അളഗപ്പനഗര്‍ പഞ്ചായത്ത് അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. കനാലിന്റെ 85 മീറ്റര്‍ ഭാഗം പ്രളയത്തിനിടെയുണ്ടായ ഉരുള്‍പൊട്ടിലില്‍ ഒലിച്ചുപോയിരുന്നു. ഇവിടെ പൈപ്പിടുന്ന പദ്ധതിയാണ് നടക്കുന്നത്. ഇടയ്ക്ക് 25 മീറ്റര്‍ കോണ്‍ക്രീറ്റ് പണികളും നടക്കുന്നുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ തീര്‍ന്നാലെ ഇടതുകര കനാലിലൂടെ അളഗപ്പനഗര്‍, വരന്തരപ്പിള്ളി, തൃക്കൂര്‍ തുടങ്ങി പഞ്ചായത്തുകളിലൂടെ കാര്‍ഷിക ആവശ്യത്തിന് വെള്ളം എത്തിക്കാനാകൂ. ഇപ്പോള്‍ തന്നെ അളഗപ്പനഗര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലെ കാര്‍ഷിക മേഖല വരള്‍ച്ചയുടെ പിടിയിലാണ്. ഉണക്കം ബാധിച്ച് കൃഷി പലതും നശിച്ച അവസ്ഥയിലുമായി. കനാല്‍ നശിച്ച ഭാഗങ്ങളിലെ പൈപ്പിടുന്നതിനുള്ള മുന്നരൊക്ക ജോലികള്‍ ഏകദേശം തീര്‍ന്നതായി അംഗങ്ങള്‍ വിലയിരുത്തി. ശനിയാഴ്ച മുതല്‍ പൈപ്പിടല്‍ ജോലികള്‍ ആരംഭിക്കും. 20നുമുമ്പായി ജോലികള്‍ തീര്‍ക്കാനാകുമെന്ന് കരാറുകാരുനും വിലയിരുത്തി. ജലസേചന ഉദ്യോഗസ്ഥര്‍ യഥാസമയം അധികൃതരെ കാര്യത്തിന്റെ ഗൗരവം ധരിപ്പിക്കാതിരുന്നതാണ് നിര്‍മാണ പ്രവൃത്തികള്‍ വൈകാന്‍ കാരണമെന്ന് പഞ്ചായത്തംഗം പി.കെ. വിനോദന്‍ പറഞ്ഞു. അവസാന നിമിഷം മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, കെ. രാജന്‍ എംഎല്‍എ എന്നിവര്‍ ജലസേചന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തായാണ് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കിയതെന്നും അദേഹം പറഞ്ഞു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പ്രദീപകുമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടെസി വില്‍സണ്‍, അംഗങ്ങളായ പി.കെ. വിനോദന്‍, പി.ആര്‍. രാജന്‍, സുനിത ഷാജു എന്നിവരാണ് പുത്തന്‍കാടില്‍ സന്ദര്‍ശനം നടത്തിയത്

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.