നെന്മണിക്കര പഞ്ചായത്തില്‍ 57-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടത്തിന്റേയും പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിന്റേയും നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്സണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. വിജയലക്ഷ്മി പദ്ധതിവിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എം. സതീശന്, ബ്ലോക്ക്പഞ്ചായത്തംഗം അംബിക സഹദേവന്, പഞ്ചായത്തംഗങ്ങളായ വി.ആര്. സുരേഷ്, രജിത വിജയന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. അംഗന്‍വാടി കെട്ടിടത്തിനും പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിനും ജില്ലാ പഞ്ചായത്തും നെന്മണിക്കര പഞ്ചായത്തും സംയുക്തമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.
Local
copyrights © 2018 nctv news. All rights reserved.