Main
All Categories

Uploaded at 2 weeks ago | Date: 05/09/2019 10:18:59

മുപ്ലിയത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. മുപ്ലിയം കുഞ്ഞക്കരയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. മുപ്ലിയം വട്ടോലിപറമ്പില്‍ ശിവരാമന്‍ മകന്‍ വിഷ്ണുദാസ് (36)നാണ് പരിക്കേറ്റത്. വഴിയോരത്ത് പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്നിരുന്ന വിഷ്ണുദാസിനെ നാട്ടുകാര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഭാത സവാരിക്കിടെയായിരുന്നു സംഭവം. കൂട്ടമായി എത്തിയ തെരുവ് നായകള്‍ വിഷ്ണുദാസിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.