Main
All Categories

Uploaded at 1 week ago | Date: 15/02/2020 10:03:40

മുണ്ടകന്‍ കൊയ്തെടുത്ത നെല്ല് വിറ്റതിന്റെ തുക കര്‍ഷകര്‍ക്കിനിയും ലഭിച്ചില്ല.  പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടശേഖരത്തെ കര്‍ഷകരാണ് നെല്ലിന്റെ വില കിട്ടാതെ വിഷമിക്കുന്നത്. എഴുപത്തിയഞ്ച് ഏക്കര്‍ വിസ്തൃതിയുള്ള  പന്തല്ലൂര്‍ പാടശേഖരത്തില്‍ ഒരു മാസം മുമ്പാണ് കൊയ്ത്ത് പൂര്‍ത്തിയായത്.  മേഖലയില്‍ ആദ്യം കൊയത്ത് പൂര്‍ത്തിയായ പാടശേഖരം കൂടിയാണിത്. കൊയ്ത്തു കഴിഞ്ഞ് വൈകാതെ തന്നെ  സപ്ലൈകോ വഴി സ്വകാര്യ കമ്പനിയെത്തി സംഭരിച്ചു. അറുപതുകര്‍ഷകരില്‍ നിന്നായി എണ്‍പതുടണ്ണോളം നെല്ലാണ് പന്തല്ലൂര്‍ പാടശേഖര സമിതിയില്‍ നിന്ന് സംഭരിച്ചത്. നെല്ല് കൊണ്ടുപോയി ഒരു മാസത്തോളമായിട്ടും അതിന്റെ വില കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പന്തല്ലൂര്‍ പാചത്തെ കര്‍ഷകനും പഞ്ചായത്തംഗവുമായ രാജന്‍ കിള്ളിക്കുളങ്ങര പറഞ്ഞു.(ബൈറ്റ്-രാജന്‍, പറപ്പൂക്കര പഞ്ചായത്തംഗം). ബാങ്ക് മുഖേനയാണ് കര്‍ഷകര്‍ക്ക്  നെല്ലിന്റെ വില ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം നെല്ല് സംഭരിക്കപ്പെട്ട് പത്തുദിവസത്തിനകം വില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയ പണം സ്പളൈകോ നിന്ന് ലഭിക്കാത്തതിനാലാണ് ഇത്തവണ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിക്കുന്നത്. കുടിശികയുള്ള പണം കൊടുത്ത് തീര്‍ത്ത് ഇത്തവണ സംഭരിച്ച് നെല്ലിന്റെ വില എത്രയും ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മേഖലയിലെ മറ്റു പാടശേഖരങ്ങളില്‍ കൊയത്ത് നടക്കാനിരിക്കെ പണം ലഭ്യമാക്കാതെയുള്ള നെല്ല് സംഭരണം ശക്തമായ പ്രതിഷേധത്തിനു വഴിവെക്കുമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.