Main
All Categories

Uploaded at 2 weeks ago | Date: 10/06/2019 10:36:44

 ഒരാഴ്ച വൈകി കേരളത്തില്‍ കാലവര്‍ഷമെത്തി. പുതുക്കാട് മേഖലയില്‍ ഉച്ചയോടെ കാലവര്‍ഷത്തിലെ ആദ്യ ശക്തമായ മഴയും കാറ്റും ലഭിച്ചു. 

അടുത്ത മൂന്ന് ദിവസം ജില്ലയില്‍ സാമാന്യം ശക്തമായ മഴലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 

അതിനിടെ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചിരുന്നു. 

എന്നാലും ജാഗ്രതാ നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. 

അറബിക്കടലിന് തെക്ക് കിഴക്കുഭാഗത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. 48 മണിക്കൂറിനകം തീവ്ര ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. 

തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപംകൊള്ളുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.