Main
All Categories

Uploaded at 1 week ago | Date: 12/06/2019 10:27:32

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും  മറ്റത്തൂരിലെ വാഴക്കര്‍ഷകര്‍ക്ക് കനത്ത നഷ്ടം നേരിട്ടു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി നിരവധി നേന്ത്രവാഴകള്‍ കാറ്റില്‍ നിലംപൊത്തി. കടമ്പോട്, മോനൊടി, മാങ്കുറ്റിപ്പാടം, മൂന്നുമുറി എന്നിവിടങ്ങളിലായി രണ്ടായിരത്തിലേറെ വാഴകളാണ് കാറ്റില്‍ നശിച്ചത്.ഇവയിലേറെയും കുലച്ച് വിളവെടുപ്പിനു പാകമാകാറായവയാണ്. കടമ്പോട് പൂവത്തുംകടവില്‍ സജീവന്‍, ചേലമറ്റത്തില്‍ ഗംഗാധരന്‍, മേക്കാടന്‍ ശശി, മാങ്കുറ്റിപ്പാടം കാട്ടുങ്ങല്‍ സുബ്രന്‍, ചൂളക്കല്‍ വിനയന്‍, മൂന്നുമുറി കല്ലമ്പി ബാബു എന്നിവരുടെ നിരവധി വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. കാറ്റില്‍ നാശനഷ്ടം നേരിട്ട  വര്‍ക്ക്  സഹായം ലഭ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.